Monday, May 20, 2024
spot_img

വീട്ടില്‍ കയറി കവര്‍ച്ച; യുവാവിനെ തന്ത്രപരമായി അറസ്റ്റ് ചെയ്ത് പോലീസ്

വര്‍ക്കല: പാളയംകുന്ന്‌ കോവൂരില്‍ കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റില്‍. പാളയംകുന്ന് കോവൂര്‍ ചേട്ടക്കാവ് പുത്തന്‍വീട്ടില്‍ അജിത്ത് (25) ആണ് അറസ്റ്റിലായത്. ഇയാൾ പാളയംകുന്ന് കോവൂരിലെ അജ്മലിന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും കവർച്ച നടത്തുകയുമായിരുന്നു.

ഏപ്രില്‍ 27ന് രാത്രി 12 മണിയോടെ ഇയാൾ അജ്മലിന്റെ വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ കയറുകയും അവിടെ ഒരു ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാൽ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. വീട്ടുകാരെത്തിയപ്പോഴേക്കും പ്രതി വീട്ടുടമസ്ഥൻ അജ്മലിന്റെ മൊബൈല്‍ ഫോണും എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടു. പരാതിയെ തുടർന്ന് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച്‌ അയിരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിനിടെ പെരുമാതുറയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ആട് മോഷണം, ബൈക്ക് മോഷണം, ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.theif

Related Articles

Latest Articles