Thursday, January 8, 2026

ലൈഫ് മിഷൻ അഴിമതിക്കേസ് ;രവീന്ദ്രനെ പിടിവിടാതെ ഇ ഡി,ചോദ്യം ചെയ്യൽ മൂന്നാം ദിനവും

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ പിടിവിടാതെ പിന്തുടർന്ന് ഇ ഡി.രവീന്ദ്രനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. കേസിൽ ഇഡി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും വിളിപ്പിക്കുന്നത്.

ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സി.എം.രവീന്ദ്രന്‍റെ അറിവോടെയാണെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. കോഴയിൽ രവീന്ദ്രന്‍റെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്.

Related Articles

Latest Articles