പാലക്കാട് : സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിൽ കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യാപിതാവും ഭാര്യയുടെ അമ്മാവനും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവുവിൻ്റേതാണ് ഉത്തരവ്. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയാണ്. ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ ആണ് രണ്ടാം പ്രതി.
2020 ഡിസംബർ 25നാണ് അനീഷ് കൊല്ലപ്പെടുന്നത്. സ്കൂൾ കാലംമുതൽ പ്രണയത്തിലായിരുന്നു ഹരിതയും അനീഷും. എതിർപ്പുകൾ മറികടന്ന് സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനുംചേര്‍ന്ന് അനീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പെയിൻ്റിങ് തൊഴിലാളിയായിരുന്നു അനീഷ്.

