Monday, September 21, 2026

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ;മുകുൾ വാസ്നിക് മത്സരിച്ചേക്കുമെന്നു സൂചന

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മുകുൾ വാസ്നിക് മത്സരിച്ചേക്കുമെന്നു സൂചന. എ കെ ആന്റണിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. മത്സരിക്കാനില്ലെന്നു വ്യക്തമാക്കിയ അശോക് ഗെലോട്ടുമായും മുകുൾ വാസ്നിക് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നിലവിൽ ശശി തരൂരും ദി​ഗ് വിജയ് സിം​ഗുമാണ് മത്സരരം​ഗത്തുള്ളത്.

അശോക് ​ഗെലോട്ട് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ചർച്ചകളിൽ മുകുൾ വാസ്നികിന്റെ പേര് ഉയർന്നു വന്നതെന്നാണ്. പ്രധാനപ്പെട്ട ജി 23 നേതാക്കളിലൊരാളായ മുകുൾ വാസ്നിക് എല്ലായ്പ്പോഴും വിവാദങ്ങളിൽ നിന്ന് അകന്നുനിന്ന നേതാവാണ്. 2019ൽ രാഹുൽ ​ഗാന്ധി രാജിവച്ചപ്പോൾ അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നുകേട്ട പേരുകളിലൊന്ന് മുകുൾ വാസ്നികിന്റേത് ആയിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ദളിത് നേതാവാണ് വാസ്നിക്. നരസിംഹറാവു, മൻമോഹൻ സിം​ഗ് സർക്കാരുകളിൽ മന്ത്രിയായിരുന്നു മുകുൾ വാസ്നിക്.

Related Articles

Latest Articles