തെന്നിന്ത്യൻ സൂപ്പർ താരം കാര്ത്തി നായകനാകുന്ന പുതിയ ചിത്രമാണ് ‘സര്ദാര്’. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നതും തിരക്കഥ എഴുതുന്നതും. കാര്ത്തി ഇരട്ടവേഷത്തില് അഭിനയിക്കുന്ന ‘സര്ദാര്’ എന്ന ചിത്രത്തെ കുറിച്ചുള്ള പുതിയൊരു വാര്ത്ത പുറത്തുവന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
തമിഴകത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെല്വൻ’ നാളെ റിലീസ് ചെയ്യാനിരിക്കവെയാണ് ‘സര്ദാറി’നെ കുറിച്ചുള്ള വാര്ത്തകളും കാര്ത്തി ആരാധകരെ സന്തോഷിപ്പിക്കുന്നത്. വിക്രം, ജയം രവി തുടങ്ങിയവര്ക്കും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് കാര്ത്തി ചിത്രത്തില് അവതരിപ്പിക്കുന്നത്. ‘വന്തിയതേവൻ’ എന്ന കഥാപാത്രത്തെയാണ് കാര്ത്തി ചിത്രത്തില് അവതരിപ്പിക്കുന്നത്. ‘പൊന്നിയിൻ സെല്വൻ’ നാളെ റിലീസ് ചെയ്യുമ്പോള് ഒപ്പം തിയറ്ററില് ‘സര്ദാറി’ന്റെ ടീസറും പ്രദര്ശിപ്പിക്കും. റൂബനാണ് ‘സര്ദാര്’ എന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. റാഷി ഖന്ന നായികയാകുന്ന ചിത്രത്തില് മലയാളി താരം രജിഷ വിജയൻ, ബോളിവുഡ് നടൻ ചങ്കി പാണ്ഡെ, ലൈല, സഹാന വാസുദേവൻ, മുനിഷ്കാന്ത്, മുരളി ശര്മ, ഇളവരശ്, റിത്വിക് എന്നിവരും അഭിനയിക്കുന്നു.

