Tuesday, October 27, 2026

ചേകന്നൂർ മൗലവിയുടെ ഓർമ്മകൾക്ക് 31 വയസ് !ഖുർആൻ സുന്നത്ത് സൊസൈറ്റിയിൽ അനുസ്മരണ പരിപാടിയും മതഭീകരതാവിരുദ്ധ ദിനാചരണവും ഓഗസ്റ്റ് ഏഴിന് നടക്കും

കോഴിക്കോട് : ചേകന്നൂർ മൗലവിയുടെ ഓർമ്മകൾക്ക് 31 വർഷം പൂർത്തിയാകുന്ന അവസരത്തിൽ ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ നേതൃ ത്വത്തിൽ അനുസ്മരണ പരിപാടി നടക്കും. ഓഗസ്റ്റ് ഏഴിന് അളകാപുരി ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.

ഇതോനുബന്ധിച്ചുള്ള മതഭീകരതാവിരുദ്ധ ദിനാചരണം 29-ന് കെ.കെ. സാലിം ഹാജി നഗറിലെ ഇൻഡോർ സ്‌റ്റേഡിയം കോൺഫറൻസ് ഹാളിൽ നടക്കും. ചടങ്ങിൽ ഖുർആൻ സുന്നത്ത് സൊസൈറ്റി ഏർപ്പെടുത്തിയ ചേകന്നൂർ മൗലവി ആൻഡ് ഡോ. ഖമർസമാൻ മെമ്മോറിയൽ മുത്തഖി അവാർഡ് വിതരണം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Latest Articles