Friday, May 17, 2024
spot_img

28 സെൻറ് ഭൂമിക്കായി പൊതുമേഖലാ സ്ഥാപനങ്ങൾ തമ്മിലടി; തലസ്ഥാന നഗരിയിലെ ഭൂമിക്കു വേണ്ടി പോര് മുറുകിയപ്പോൾ ഭൂമി ആർക്കും കൊടുക്കാതെ പിടിച്ചുവച്ച്‌ വ്യവസായ വകുപ്പ്

തിരുവനന്തപുരം:വ്യവസായ വകുപ്പിന് കീഴിലുള്ള ഭൂമിയെച്ചൊല്ലി സ്ഥാപനങ്ങൾ തമ്മിൽ തർക്കം.റൂട്രോണിക്സും ഖാദിബോർഡും തമ്മിലാണ് തർക്കം. തലസ്ഥാനത്തുള്ള 28 സെന്റിനെച്ചൊല്ലി തർക്കമുണ്ടായത്.ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിനായി സ്ഥലം വിട്ടു നൽകണമെന്നായിരുന്നു രണ്ടു സ്ഥാപനങ്ങളും ഉന്നയിച്ച ആവശ്യം.തർക്കം ശക്തമായതോടെ ഇരു സ്ഥാപനങ്ങൾക്കും ഭൂമി നൽകേണ്ടെന്ന് വ്യവസായ വകുപ്പ് തീരുമാനിച്ചു.അതോടൊപ്പം വ്യവസായ വകുപ്പിന് കീഴിൽ ഇൻഡസ്ട്രീസ് എൻക്ലേവ് എന്ന പേരിൽ ഓഫീസ് സമുച്ചയം നിർമ്മിക്കാൻ ഉപയോഗിക്കാമെന്നും വ്യവസായവകുപ്പ് തീരുമാനിച്ചു.

വ്യവസായ വകുപ്പ് മന്ത്രിയുടെ പേരിൽ ആധാരം നടത്തിയിട്ടുള്ള തിരുവനന്തപുരത്തെ അമ്പലമുക്കിലെ 28 സെന്റിനു വേണ്ടിയാണ് രണ്ടു സ്ഥാപനങ്ങൾ തമ്മിൽ തർക്കമുണ്ടായത്. ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിന് വേണ്ടിയാണ് റൂട്രോണിക്സ് ഭൂമി ആവശ്യപ്പെട്ടത്. 12000 ചതുരശ്ര അടിയുളള ഇരുനില കെട്ടിടം പണിയാൻ ഏഴുകോടിയോളം രൂപ ചെലവ് വരും. ഈ തുക റൂട്രോണിക്സ് വഹിക്കാമെന്നും അഞ്ചു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നും ഇതിനുള്ള അനുമതി നൽകണമെന്നുമായിരുന്നു റൂട്രോണിക്സിന്റെ ആവശ്യം.

Related Articles

Latest Articles