ബംഗളൂരു എഫ് സിക്കെതിരായ പ്ലേ ഓഫ് മത്സരം ഉപേക്ഷിച്ച കേരളാ ബ്ലാസ്റ്റേഴ്‌സിനതിരെ നടപടിയുണ്ടാകാൻ സാധ്യത. ഇന്നലെ ചേർന്ന അഖിലേന്ത്യാ ഫെഡറേഷന്റെ അച്ചടക്ക സമിതി മത്സരം പൂർത്തിയാക്കാതെ ബഹിഷ്‌കരിച്ച സംഭവത്തിൽ ബ്ലാസ്റ്റേഴ്‌സ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

വിവാദ തീരുമാനമെടുത്ത റഫറി ക്രിസ്റ്റൽ ജോൺസണെ വിലക്കണമെന്നും ബംഗളൂരുവുമായുള്ള മത്സരം വീണ്ടും നടത്തണമെന്നുമുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ആവശ്യം അച്ചടക്ക സമിതി തള്ളി. ബ്ലാസ്‌റ്റേഴ്‌സിനെതിരായ നടപടി എന്താകുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.