Saturday, April 27, 2024
spot_img

ഒഡീഷയിൽ ബിജു ജനതാദളുമായി സഖ്യമില്ല !ലോക്‌സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും

വരുന്ന ലോക്‌സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒഡിഷയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. ജെ.പി. നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളുമായി തെരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് മന്‍മോഹന്‍ സമാല്‍ സമൂഹ മാദ്ധ്യമമായ എക്സിലൂടെ അറിയിച്ചു. 1998-മുതല്‍ 2009 വരെ ബിജെപി-ബിജെഡി സഖ്യമുണ്ടായിരുന്നു. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്.

“ദേശീയ പ്രാധാന്യമുള്ള നിരവധി വിഷയങ്ങളില്‍ കഴിഞ്ഞ 10-വര്‍ഷമായി നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി മോദി സര്‍ക്കാരിനെ അനുകൂലിച്ചു. അതിന് അദ്ദേഹത്തോട് നന്ദി അറിയിക്കുകയാണ്. രാജ്യത്ത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരുകളുള്ളിടത്തെല്ലാം വികസനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇന്ന് ഒഡിഷയില്‍ മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ താഴേത്തട്ടില്‍ എത്തുന്നില്ല. അതിനാല്‍ തന്നെ പാവപ്പെട്ട സഹോദരി സഹോദരന്മാര്‍ക്ക് ഈ നേട്ടങ്ങള്‍ ലഭിക്കുന്നില്ല. ഒഡിഷയിലെ 4.5 കോടി ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലമാക്കാനും മോദിയുടെ നേതൃത്വത്തില്‍ വികസിത ഇന്ത്യയും വികസിത ഒഡിഷയും കെട്ടിപ്പടുക്കാനും ബിജെപി സംസ്ഥാനത്തെ 21 ലോക്‌സഭാ സീറ്റുകളും 147 നിയമസഭാ സീറ്റുകളും വിജയിക്കും. ബിജെപി ഒറ്റയ്ക്ക് മത്സരിക്കും” – മന്‍മോഹന്‍ സമാല്‍ കുറിച്ചു.

Related Articles

Latest Articles