Friday, May 10, 2024
spot_img

രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവരാണ് തെരഞ്ഞെടുപ്പ് വേളയിൽ രാമക്ഷേത്രം സന്ദർശിക്കുന്നത്! ഇത് ദൈവത്തെ വഞ്ചിക്കുന്നതിനു തുല്യമാണ് ; വിമർശനവുമായി സ്‌മൃതി ഇറാനി

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. അമേഠിയിലേക്ക് വരുന്നതിന് മുമ്പ് രാമക്ഷേത്രം സന്ദർശിച്ചേക്കുമെന്ന മാദ്ധ്യമ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു സ്മൃതി ഇറാനി. രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവരാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് വേളയിൽ രാമക്ഷേത്രം സന്ദർശിക്കുന്നത്. ഇത് ദൈവത്തെ വഞ്ചിക്കുന്നതിനു തുല്യമാണെന്ന് സ്‌മൃതി പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോൺഗ്രസിന്റെ രാജകുമാരൻ നിരസിച്ചിരുന്നു. എന്നാലിപ്പോൾ വോട്ട് കിട്ടാൻ വേണ്ടിയാണ് ക്ഷേത്രം സന്ദർശിക്കുന്നത്. അമേഠിയോടുള്ള രാഹുലിന്റെ കപട സ്നേഹത്തെയും കേന്ദ്രമന്ത്രി പരിഹസിച്ചു. “അമേഠിയുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നാണ് രാഹുൽ പറയുന്നത്, എന്നാൽ തെരഞ്ഞെടുപ്പ് വരുമ്പോൾ വയനാട് തന്റെ വീട് ആണെന്നും അവകാശപ്പെടുന്നു,” സ്‌മൃതി പറഞ്ഞു. ആളുകളുടെ സ്വഭാവം മാറുന്നത് കണ്ടിട്ടുണ്ടെന്നും ഇതാദ്യമായാണ് ഒരാൾ കുടുംബത്തെ മാറ്റുന്നതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

ഒരുകാലത്ത് ഗാന്ധി കുടുംബത്തിന്റെ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന അമേഠിയിൽ നിന്നാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് സ്മൃതി ഇറാനി അമേഠിയിൽ നിന്നും ജനവിധി തേടാനൊരുങ്ങുന്നത്.

Related Articles

Latest Articles