Monday, October 26, 2026

ആരോപണങ്ങളിൽ കഴമ്പില്ല !അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി ;അദാനി ഗ്രൂപ്പിനെതിരായ നടപടികൾ അവസാനിപ്പിക്കും

അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വൻ തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബർഗിന്റെ റിപ്പോർട്ട് തള്ളി സെബി. അദാനി ഗ്രൂപ്പ് ഉയർന്ന ഓഹരി വിപണിയിലെ കൃത്രിമം കാണിച്ചെന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് സെബിയുടെ കണ്ടെത്തൽ. ഇതോടെ അദാനി ഗ്രൂപ്പിനെതിരായ നടപടികൾ അവസാനിപ്പിക്കും. സുപ്രീംകോടതി നിയമിച്ച വിദഗ്ധസമിതിയും മുമ്പ് സമാനമായ കണ്ടെത്തലുകളിലൂടെ ആരോപണം തള്ളിയിരുന്നു.

അദാനി പോർട്ട്സും അദാനി പവറും ഓഹരികളിൽ കൃത്രിമം കാണിച്ചെന്നായിരുന്നു ഹിന്റൺബർഗിന്റെ ആരോപണം. അദാനി ഗ്രൂപ്പ് കമ്പനികൾക്കിടയിൽ പണം കൈമാറാൻ അൻഡി കോർപ്പ് എന്റർപ്രൈസസ്, മൈൽസ്റ്റോൺ ട്രേഡ്‌ലിങ്ക്സ്, റെഹ്‌വർ ഇൻഫ്രാസ്ട്രക്ചർ എന്നീ മൂന്ന് കമ്പനികളെ ഉപയോഗിച്ചെന്നും അഡികോർപ്പ് എന്റർപ്രൈസസ് അദാനി പവറിലേക്ക് ഫണ്ട് കൈമാറിയതായി ഹിൻഡൻബർഗ് അവകാശപ്പെട്ടിരുന്നു.

എന്നാൽ ഓഹരി ഉടമകളുടെ മാനദണ്ഡങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയെന്നും സെബി വ്യക്തമാക്കി. എല്ലാ വായ്പകളും തിരിച്ചടച്ചതായും, ഫണ്ടുകൾ ഉദ്ദേശിച്ച ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിച്ചതെന്നും, തട്ടിപ്പോ അന്യായമായ വ്യാപാര രീതിയോ ഉണ്ടായിട്ടില്ലെന്നും സെബി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles