Wednesday, November 4, 2026

ഖജനാവിൽ പണമില്ല, ധൂർത്തിന് ഒരുകുറവുമില്ല ! 5 സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ ഇനി പിണറായി പരസ്യം ; 18.2 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖം മിനുക്കാനുള്ള പ്രയത്‌നത്തിൽ പിണറായി സർക്കാർ. കേരളത്തിന്റെ പൊതുവായ നേട്ടങ്ങൾ, ഭരണനേട്ടങ്ങൾ, വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ മാതൃകകൾ എന്നിവ വിശദീകരിക്കുന്ന പരസ്യം അഞ്ച് സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചു.

മലയാളികളേറെയുള്ള കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരപരിധിയിലുള്ള 100 തിയേറ്ററുകളിലാണ് 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഒരുതവണ പ്രദർശനം നടത്തുന്നതിന് 162 രൂപയാണ് നൽകുക. പരമാവധി 28 ദിവസം പ്രദർശിപ്പിക്കണമെന്നാണ് തീരുമാനം. ഇതിനായി അന്തർസംസ്ഥാന പബ്ലിക് റിലേഷൻസ് പ്ലാനിൽനിന്ന് 18.2 ലക്ഷം രൂപ സംസ്ഥാന വിവര-പൊതുസമ്പർക്ക വകുപ്പ് അനുവദിച്ചു.

Related Articles

Latest Articles