Friday, October 9, 2026

നേവിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയില്ല ! അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ

ഷിരൂർ : കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ. നേവി സംഘം ഒൻപതുമണിയോടെ സ്ഥലത്തെത്തിയെങ്കിലും പുഴയിലെ ഡൈവിംഗിന് നേവിക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സോണാർ പരിശോധനയും പുഴയുടെ ഒഴുക്കും പരിശോധിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

നേവി ഇപ്പോഴും കാർവാറിലെ കേന്ദ്രത്തിലാണുള്ളത്. എന്തുകൊണ്ടാണ് അനുമതി നൽകാത്തതെന്നതിനെ സംബന്ധിച്ച് ജില്ലാ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. “നേവി റെഡിയാണ്. ഇന്നലെ രാത്രി തന്നെ ഡൈവിംഗിന് ആവശ്യമായ എല്ലാം സജ്ജമാക്കിയിരുന്നു. ഡൈവ് ചെയ്യാൻ അഞ്ച് പേരെയും റെഡിയാക്കിയിരുന്നു. പക്ഷേ അങ്ങോട്ട് വരാനുള്ള അനുമതി ലഭിക്കുന്നില്ലെന്നാണ് നേവിയിലുള്ള മലയാളി സുഹൃത്തുക്കൾ പറയുന്നത്. ഇനിയിപ്പോൾ ഞാനെടുത്ത് ചാടുകയേ നിവർത്തിയുള്ളൂ. വെള്ളത്തിന് ഒഴുക്കില്ല. ശാന്തമായിട്ടാണ് പുഴയുള്ളതെന്നും ആറ് ദിവസത്തിൽ കൂടുതലായി ഇവിടെ നല്ല കാലാവസ്ഥയാണ്” എന്ന് ലോറി ഉടമ മനാഫ് പറയുന്നു.

Related Articles

Latest Articles