Tuesday, May 14, 2024
spot_img

വന്ദേ ഭാരത് ട്രെയിനിന്റെ ഓറഞ്ച് നിറത്തില്‍ രാഷ്ട്രീയമില്ല ; നൂറു ശതമാനം ശാസ്ത്രീയ കാരണങ്ങളാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

ദില്ലി : ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് ശാസ്ത്രീയ കാരണങ്ങളാലാണെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ ഓറഞ്ച് നിറത്തിലിറക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ലേയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മനുഷ്യരുടെ കണ്ണുകൾക്കു 2 നിറങ്ങളാണു കൂടുതലായി കാണാനാവുക, മഞ്ഞയും ഓറഞ്ചും. യൂറോപ്പില്‍, ഏകദേശം 80 ട്രെയിനുകളും ഓറഞ്ച് നിറത്തിലോ മഞ്ഞയും ഓറഞ്ചോ കലർന്ന നിറത്തിലോ ഉള്ളതാണ്. വെള്ളി തിളക്കമുള്ള നിറമാണെങ്കിലും മനുഷ്യനേത്രങ്ങളുടെ കാഴ്ച കണക്കിലെടുക്കുമ്പോൾ മഞ്ഞയും ഓറഞ്ചുമാണ് അതില്‍ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നതെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കൂടാതെ, ഇതേ കാരണങ്ങളാലാണ് വിമാനങ്ങളിലെയും കപ്പലുകളിലെയും ബ്ലാക്ക് ബോക്സുകള്‍ ഓറഞ്ച് നിറത്തില്‍ നിര്‍മ്മിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന ഉപയോഗിക്കുന്ന രക്ഷാപ്രവര്‍ത്തന ബോട്ടുകളും ലൈഫ് ജാക്കറ്റുകളും പോലും ഓറഞ്ച് നിറത്തിലുള്ളതും ഇക്കാരണം കൊണ്ടാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles