Friday, April 26, 2024
spot_img

വിയർപ്പിന്റെ ദുര്‍ഗന്ധം മാറാൻ വഴിയൊന്നുമില്ലേ? ഈ ഭക്ഷണ പദാർത്ഥങ്ങൾ ഒന്ന് ഒഴിവാക്കി നോക്കൂ…

വിയർപ്പിന്റെ ദുര്‍ഗന്ധം മാറ്റാന്‍ യാതൊരു മാര്‍ഗവും ആരും കണ്ടുപിടിച്ചിട്ടില്ല. ചിലര്‍ ഒരു കാരണവും ഇല്ലാതെ വിയര്‍ക്കാറുണ്ട്, അതുപോലെ ചിലരുടെ വിയര്‍പ്പിന് വല്ലാത്ത ദുര്‍ഗന്ധവും ഉണ്ടാകുന്നത് സാധാരണമാണ്.

മദ്യപാനം മൂലവും ശരീര ദുര്‍ഗന്ധം ഉണ്ടാകാനുള്ള അവസരമുണ്ടാകും. മദ്യത്തിലെ അസറ്റിക് ആസിഡും ശരീരത്തിലെ ബാക്റ്റീരിയയും ചേര്‍ന്ന് ദുര്‍ഗന്ധമുള്ള വിയര്‍പ്പിനെ ഉണ്ടാക്കുന്നു. കൂടാതെ മുട്ടയും പാലും കഴിക്കുന്നുണ്ടെങ്കിൽ ഇതും ശരീരത്തിലെ ദുര്‍ഗന്ധത്തിന് കാരണമാകും.

മുട്ടയിലും പാലിലും അടങ്ങിയിരിക്കുന്ന സള്‍ഫറിന്‍റെ അംശമാണ് ചീഞ്ഞ മുട്ടയുടെ ഗന്ധം ഉണ്ടാക്കുന്നത്. സള്‍ഫര്‍ പലപ്പോഴും ത്വക്കിലെ ബാക്റ്റീരിയയുമായി ചേര്‍ന്നാണ് ഇത്തരം ദുര്‍ഗന്ധം ഉണ്ടാക്കുന്നത്. അതിനാല്‍, ഇവ ഭക്ഷണത്തില്‍ മിതമായി മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക.

ഇതിനൊപ്പം തന്നെ സവാള, വെളുത്തുളളി തുടങ്ങിയ സുഗന്ധ വ്യജ്ഞനങ്ങളും കോളിഫ്ലവറുമൊക്കെ ഇത്തരത്തില്‍ ശരീരത്തിലെ ദുര്‍ഗന്ധത്തിന് കാരണമാകുന്നതാണ്. ഈ പറഞ്ഞ കോളിഫ്ലവറില്‍ അടങ്ങിയിരിക്കുന്ന സള്‍ഫർ ആണ് ദുര്‍ഗന്ധത്തിന് കാരണമായി മാറുന്നത്. സവാള, വെളുത്തുളളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക് പദാര്‍ത്ഥങ്ങളാണ് ഇതിന് കാരണം. ഇതൊക്കെയും ശരീരത്തിലെ വിയര്‍പ്പുമായി ചേരുമ്പോഴാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്.

Related Articles

Latest Articles