Saturday, May 4, 2024
spot_img

ഈ അഞ്ച് ശീലങ്ങള്‍ നിങ്ങളുടെ ആരോഗ്യം നശിപ്പിക്കും; ഒഴിവാക്കിയില്ലെങ്കിൽ ആപത്ത്

മതിയായ ഉറക്കമില്ലായ്മ

ആരോഗ്യത്തോടെയിരിക്കാന്‍ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇത്തരത്തില്‍ ഉറങ്ങാത്തവരുടെ തലച്ചോര്‍ സമയത്തിന് മുമ്പേ പ്രായമാകാന്‍ തുടങ്ങുന്നു. അതിന്റെ പ്രഭാവം നിങ്ങളുടെ ചര്‍മ്മത്തിലും കാണപ്പെടും. ഉറക്കം കുറവായാല്‍ സ്ട്രെസ് ലെവലും വളരെയധികം വര്‍ദ്ധിക്കും.

സമ്മര്‍ദ്ദം

മാനസികമായ സ്ട്രെസ് തലച്ചോറില്‍ വളരെ മോശമായ സ്വാധീനം ചെലുത്തുന്നു. ഇത് നമ്മുടെ ഓര്‍മ്മ, പഠനം, ജോലി എന്നിവയെയൊക്കെ ദോഷമായി ബാധിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ദിവസവും ധ്യാനവും യോഗയും ചെയ്യേണ്ടത് പ്രധാനമാണ്.

അമിത ഭക്ഷണം

നാം കഴിക്കുന്ന ഭക്ഷണം തലച്ചോറിന്റെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. അമിതമായ അളവില്‍ പഞ്ചസാര കഴിക്കുന്നത് തലച്ചോറിന് നന്നല്ല. ഇതുമൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹവും കുറയാം.ശരിയായ അളവില്‍ രക്തം തലച്ചോറില്‍ എത്താതെ വരുമ്പോള്‍ മസ്തിഷ്‌കാഘാതം പോലെയുള്ള പല രോഗങ്ങളും നേരിടേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍ ഭക്ഷണത്തില്‍ കൂടുതല്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്.

ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നു

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആളുകളുടെ സ്‌ക്രീന്‍ സമയം വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണ്. കമ്പ്യൂട്ടറുകളില്‍ നിന്നും സ്മാര്‍ട്ട്ഫോണുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ബ്ലൂ ലൈറ്റ് നമ്മുടെ കണ്ണുകളിലും ചര്‍മ്മത്തിലും വളരെ മോശമായ സ്വാധീനം ചെലുത്താം. ഈ നീല വെളിച്ചം തലച്ചോറിന്റെയും കണ്ണിന്റെയും കോശങ്ങളെ നശിപ്പിക്കാം.

Related Articles

Latest Articles