Saturday, October 24, 2026

തിരുനാവായ മാഹാമാഘം! ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ; തീർത്ഥാടകർക്കായി ഋഷികേശിൽ നിന്നും വാരണാസിയിൽ നിന്നും പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

മലപ്പുറം തിരുനാവായയിൽ നടന്നു വരുന്ന മാഹാമാഘ മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകരുടെ സൗകര്യാർത്ഥം ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. ഉത്തരേന്ത്യൻ പുണ്യനഗരങ്ങളായ ഋഷികേശ്, വാരണാസി എന്നിവിടങ്ങളിൽ നിന്നും എറണാകുളത്തേക്കാണ് രണ്ട് പ്രത്യേക സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. 2026-ലെ മാഹാമാഘ മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന ഭക്തജനങ്ങൾക്ക് ഈ സർവീസുകൾ ഏറെ ആശ്വാസകരമാകും.

ഋഷികേശ് – എറണാകുളം സ്‌പെഷ്യൽ ട്രെയിൻ (04360/04361) ജനുവരി 30-ന് ഋഷികേശിൽ നിന്നും യാത്ര തിരിക്കും. വാരണാസി – എറണാകുളം സ്‌പെഷ്യൽ ട്രെയിൻ (04358/04357) ഇതേ ദിവസം തന്നെ വാരണാസിയിൽ നിന്നും യാത്ര ആരംഭിക്കുന്നതാണ്. രണ്ട് ട്രെയിനുകളും ഫെബ്രുവരി ഒന്നിന് എറണാകുളത്ത് എത്തിച്ചേരും. ഈ ട്രെയിനുകളുടെ മടക്കയാത്ര ഫെബ്രുവരി മൂന്നിന് എറണാകുളത്ത് നിന്ന് ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു.

വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളുടെ ഇടപെടലിനെത്തുടർന്നാണ് കേരളത്തിന് ഈ പുതിയ വണ്ടികൾ അനുവദിക്കപ്പെട്ടത്. കുമ്മനം രാജശേഖരൻ, രാജീവ് ചന്ദ്രശേഖർ, അഡ്വ. എ.എസ്. സുരേഷ്, വേണുഗോപാൽ ജി ദില്ലി , സുബി കൃഷ്ണൻ തുടങ്ങിയ പ്രമുഖരോടുള്ള നന്ദി കേരള ജനതയുടെ പേരിൽ അറിയിക്കുന്നതായി സംഘാടകർ വ്യക്തമാക്കി.

Related Articles

Latest Articles