Thursday, May 9, 2024
spot_img

തുടർച്ചയായ നാലാം വർഷവും തിരുവാഭരണ ഘോഷയാത്രയുടെ തത്സമയക്കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിൽ; പന്തളത്തിന്റെ വികസനത്തിനായി സംഘടിപ്പിച്ച ചർച്ചാ വേദി ശ്രദ്ധേയം

പന്തളം: ശബരിമലയുടെയും സ്വാമി അയ്യപ്പന്റേയും ചരിത്ര സ്മാരകങ്ങൾ കുടികൊള്ളുന്ന പന്തളത്തിന്റെ വികസനത്തിനായി ശബ്ദിച്ചുകൊണ്ട് തത്വമയി നെറ്റ് വർക്ക് സംഘടിപ്പിച്ച തത്സമയ ചർച്ചാ വേദി ശ്രദ്ധേയമായി. തുടർച്ചയായ നാലാം വർഷവും പന്തളത്തു നിന്നും സന്നിധാനത്തേക്കുള്ള തിരുവാഭരണ ഘോഷയാത്രയുടെയും സന്നിധാനത്ത് നടക്കുന്ന മകരവിളക്ക് ദര്ശനത്തിന്റെയും തത്സമയക്കാഴ്ചകൾ പ്രേക്ഷകർക്കായി ഒരുക്കുകയാണ് തത്വമയി നെറ്റ് വർക്ക്. ജനുവരി 12 മുതൽ 14 വരെ ഈ തത്സമയക്കാഴ്ചകൾ തത്വമയി നെറ്റ് വർക്കിൽ കാണാവുന്നതാണ്. ഈ തത്സമയ പരിപാടിയുടെ മുന്നോടിയായിട്ടാണ് പന്തളത്ത് ഇന്നലെ ‘കാശി മോഡൽ വികസനം പന്തളത്തിനും വേണ്ടേ’ എന്ന വിഷയത്തിൽ ചർച്ച നടന്നത്. പന്തളവും ശബരിമലയുമായുള്ള ബന്ധത്തിന് ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്. അയ്യപ്പൻറെ ജന്മസ്ഥലമായ പന്തളത്തെ ശബരിമല ക്ഷേത്രത്തിന്റെ മൂല സ്ഥാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പന്തളം വലിയ കോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ ഉപദേശക സമിതി പ്രസിഡണ്ട് പൃഥ്വിപാൽ, ഭക്തജന സമിതി പ്രസിഡന്റ് MV ബിജുകുമാർ, അയ്യപ്പസേവാ സമാജം ജില്ലാ ഭാരവാഹി ജെ കൃഷ്ണകുമാർ, കുളനട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ മോഹനൻ കൗൺസിലർമാരായ KV പ്രഭ, പുഷ്പലത PK, രശ്മി പി തുടങ്ങിയവർ പങ്കെടുത്തു.

ഭഗവാന്റെ കൊട്ടാരക്കെട്ടുകളും ബാല ലീലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ചരിത്ര സ്മാരകങ്ങളുമുള്ള പന്തളത്തെ ക്ഷേത്ര നഗരമെന്ന രീതിയിൽ വികസിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും കാശി മാതൃക അതിനു അനുയോജ്യമാണെന്നും പൊതുവായ അഭിപ്രായം ചർച്ചയിൽ ഉയർന്നു. പന്തളത്തെ ശബരിമലയുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥയും യാത്രാക്ലേശവും പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം. മാറി മാറി വരുന്ന സർക്കാരുകൾ പന്തളത്തെ അവഗണിക്കുന്നു, പന്തളത്ത് നിന്നും പമ്പയിലേക്ക് ഒരു ബസ് സർവ്വീസ് പോലും സർക്കാർ ഒരുക്കിയിട്ടില്ല. പന്തളത്തിന്റെ വികസന സാധ്യതകൾ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയ സംവാദമായി ഈ ചർച്ചാ വേദി ശ്രദ്ധേയമായി.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles