Monday, September 21, 2026

തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും ! റോഡ് ഷോയിൽ പങ്കെടുക്കുക കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളുടെ നീണ്ട നിര

തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 9.30ന് പേരൂർക്കടയിൽ നിന്ന് റോഡ് ഷോ നടത്തി കളക്ട്രേറ്റിലെത്തിയാകും വരണാധികാരി കൂടിയായ കളക്ടറർക്ക് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കുക. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കളുടെ നീണ്ട നിരയും റോഡ് ഷോയിലുണ്ടാകും. മുതിർന്ന നേതാക്കളായ ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, വി വി രാജേഷ് എന്നിവരും പങ്കെടുക്കും.

അയ്യായിരത്തിലേറെ പ്രവർത്തകർ അണിനിരക്കുന്ന റോഡ് ഷോയുടെ അകമ്പടിയിൽ സ്ഥാനാർത്ഥി 11 മണിയോടെ കലക്ട്രേറ്റിലെത്തും. തുടർന്ന് പത്രികാ സമർപ്പണ നടപടിക്രമങ്ങൾ പൂർത്തിയാക്കും.

Related Articles

Latest Articles