Friday, May 10, 2024
spot_img

തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ് ; 2 പേർക്ക് പരിക്ക് ; ഗുണ്ടാ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ മാടൻവിളയിലെ വീടുകൾക്ക് നേരെ ബോംബേറുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസെെൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘമാണ് ബോംബാക്രമണം നടത്തിയത്.

ആക്രമണത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായിട്ടുണ്ട്. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗുണ്ടാ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. വ്യക്തിവിരോധം തീർക്കാനുള്ള ആക്രമണമെന്ന് പൊലീസും സംശയിക്കുന്നു. അതേസമയം, മൂന്ന് വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി ബോംബുകൾ എറിഞ്ഞതായി പ്രദേശവാസികൾ പറയുന്നു.

Related Articles

Latest Articles