Monday, October 19, 2026

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ റാഗിങ്; ഡെപ്യൂട്ടി ഡയറക്ട‍ർ മന്ത്രി വി. ശിവൻകുട്ടിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും; പ്രതിഷേധം തുടരുമെന്ന് രക്ഷിതാക്കൾ

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ കഴിഞ്ഞയാഴ്ച നടന്ന റാഗിങ് പരാതിയിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട‍ർ ഇന്ന് റിപ്പോർട്ട് നൽകും. സാമൂഹിക മാധ്യമങ്ങളിൽ കണ്ട പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോ‍ർട്ട് നൽകാൻ നി‍ർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ന് റിപ്പോർട്ട് കൈമാറുന്നത്.

സംഭവത്തിൽ പോലീസിനടക്കം പരാതി നൽകി ആറ് ദിവസം പിന്നിട്ടിട്ടും ആരോപണ വിധേയരായ വിദ്യാ‍ർത്ഥികളെ കണ്ടെത്താനോ ആക്രമിക്കപ്പെട്ട കുട്ടികൾക്ക് കൗൺസിലിങ് നൽകാനോ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. അതേസമയം, യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ സ്കൂളിന് മുന്നിൽ ഇന്നും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടാകും. കുറ്റക്കാരെ കണ്ടെത്തി നടപടി എടുത്തില്ലെങ്കിൽ ഹെഡ്മാസ്റ്ററെ സ്കൂൾ വിട്ട് പോകാൻ അനുവദിക്കില്ലെന്ന് രക്ഷിതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് സ്കൂൾ പരിസരത്ത് പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയും ഇന്ന് കോട്ടൺഹിൽ സ്കൂളിൽ നടക്കുന്നുണ്ട്. ഓൺലൈൻ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന കേരള പൊലീസന്റെ ‘കൂട്ട്’ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തുന്നത്.

Related Articles

Latest Articles