Saturday, May 25, 2024
spot_img

ഐഷ സുൽത്താന ഫോൺ രേഖകൾ നശിപ്പിച്ചു,ഗുരുതര ആരോപണവുമായി ലക്ഷദ്വീപ് ഭരണകൂടം കോടതിയിൽ; വിവാദ നായിക വീണ്ടും കുരുക്കിൽ

കൊച്ചി : വിവാദ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കരുതെന്ന ആവശ്യവുമായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ സമീപിച്ചു.കേസുമായി ബന്ധപ്പെട്ട് ഐഷ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്നും, ഫോണിൽ നിന്ന് രേഖകൾ നശിപ്പിച്ചതായി കണ്ടെത്തിയെന്നുമുളള ആരോപണങ്ങളും ലക്ഷദ്വീപ് ഭരണകൂടം ഉയർത്തുന്നുണ്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ലക്ഷദ്വീപ് ഭരണകൂടം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്.

ഒരു സ്വകാര്യ ചാനലിൽ സംസാരിക്കവെ ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ
ബയോവെപ്പൺ പരാമർശം നടത്തിയതിന് പിന്നാലെയാണ് ഐഷയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ചാനൽ ചർച്ചയ്ക്കിടെ ഐഷ തന്റെ ഫോൺ പരിശോധിക്കുന്നത് കാണാമെന്നും ഇതാരോടാണ് ബന്ധപ്പെട്ടതെന്ന വിവരം ശേഖരിക്കേണ്ടതുണ്ടെന്നും കോടതിയിൽ ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. എന്നാൽ ചാറ്റ് ഹിസ്റ്ററി അടക്കം നശിപ്പിക്കപ്പെട്ട നിലയിലാണ്. അതിനാൽ ഇനിയും ഐഷയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ഐഷയുമായി ബന്ധപ്പെട്ട കേസ് കൂടുതൽ ഗൗരവതാരമാവുന്നു എന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിയിലൂടെ വ്യക്തമാവുന്നത്

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles