വാഷിങ്ടണ്‍: ബഹിരാകാശത്തേക്ക് പറന്ന് ശതകോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ്. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിന്‍ റോക്കറ്റിലായിരുന്നു യാത്ര. ബഹിരാകാശ ടൂറിസം മേഖലയിൽ വലിയ നാഴികക്കല്ലാണ് ഇവർ സൃഷ്ട്ടിച്ചത്. ജൂലൈ 20 ഇന്ത്യൻ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് പറന്നുയർന്നത്.
7 മിനിറ്റ് 32ാം സെക്കന്‍ഡില്‍ ബൂസ്റ്റര്‍ റോക്കറ്റ് സുരക്ഷിതമായി ലാന്‍ഡിങ്‌പാഡിലേക്ക് തിരിച്ചെത്തി. 8 മിനിറ്റ് 25-ാം സെക്കന്‍ഡില്‍ ക്രൂ ക്യാപ്സൂളിന്റെ പാരച്യൂട്ട് വിന്യസിക്കപ്പെട്ടു. 10 മിനിറ്റ് 21-ാം സെക്കന്‍ഡില്‍ ക്യാപ്‌സൂള്‍ നിലംതൊട്ടു. ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തു. ജെഫ് ബെസോസിന്റെ സഹോദരന്‍ മാര്‍ക്ക്, 82 കാരി വാലി ഫങ്ക്, 18 വയസ്സുള്ള ഒലിവര്‍ ഡീമനെന്ന ഭൗതികശാസ്ത്ര വിദ്യാര്‍ഥി എന്നിവരാണ് ചരിത്ര യാത്രയിൽ പങ്കാളികളായത്.
ചന്ദ്രനില്‍ മനുഷ്യന്‍ കാലു കുത്തിയതിന്റെ 52-ാം വാര്‍ഷികത്തിലാണ് ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് കുതിച്ചത് എന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികന്‍, ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികന്‍ എന്നീ റെക്കോര്‍ഡുകളും ഇതോടൊപ്പം പിറന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

