Wednesday, May 15, 2024
spot_img

ഇത് എം വി ഗോവിന്ദൻ പറഞ്ഞ വിജ്ഞാന സമ്പത് വ്യവസ്ഥയെ വാർത്തെടുക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയുടെ അവസ്ഥ, നായകൾ പെറ്റുപെരുകിയ ക്യാമ്പസ്സിൽ കേറാൻ കഴിയാതെ വിദ്യാർത്ഥികൾ, നായശല്യം കാരണം തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് അടച്ചു!

തിരുവനന്തപുരം: തെരുവുനായ ശല്യത്തേത്തുടർന്ന് തിരുവനന്തപുരം എൻജിനീറിങ് കോളജിലെ റഗുലർ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം പേവിഷബാധ ഉണ്ടെന്ന് സംശയിക്കുന്ന നായ കോളജില്‍ കയറി നിരവധി തെരുവ് നായ്ക്കളെ കടിച്ചിരുന്നു. ഇതോടെയാണ് കോളജിന് അവധി നല്‍കിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെത്താണ് കോളേജിന് അവധി നല്‍കിയിരിക്കുന്നത്. 5500 ലേറെ കുട്ടികൾ പഠിക്കുന്ന ക്യാംപസിൽ തെരുവുനായ ശല്യം രൂക്ഷമാണ്.

നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കോളജില്‍ നിന്നും നായ്ക്കളെ പിടികൂടാനായി നഗരസഭയില്‍ നിന്നും തൊഴിലാളികള്‍ എത്തും. നായ്ക്കളെ എല്ലാം പിടികൂടി മറ്റൊരു ക്യാമ്പിലേയ്ക്ക് മാറ്റാനാണ് തീരുമാനം.

അതേസമയം, പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles