Thursday, May 16, 2024
spot_img

60 വർഷത്തെ ചരിത്രത്തിൽ ഇതാദ്യം ! പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും യൂണിഫോം മാറ്റി എയർ ഇന്ത്യ

60 വർഷത്തെ ചരിത്രത്തിലാദ്യമായാണ് പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും യൂണിഫോം മാറ്റി എയർ ഇന്ത്യ. പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ് പുതിയ യൂണിഫോം രൂപകൽപ്പന ചെയ്തത്. എയർ ഇന്ത്യയുടെ യൂണിഫോം രൂപകൽപന ചെയ്യാനുള്ള അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും രാജ്യത്തിന്റെ പാരമ്പര്യവും സത്തയും ഉൾക്കൊള്ളുന്ന വസ്ത്രം ഡിസൈൻ ചെയ്യാനാണ് ശ്രമിച്ചതെന്നും മനീഷ് മൽഹോത്ര പറഞ്ഞു. കാബിൻ ക്രൂ അംഗങ്ങളായ വനിതകൾ മോഡേൺ രീതിയിലുള്ള ഓംബ്രെ സാരിയും പുരുഷൻമാർ ബന്ദ്ഗാലയും ധരിക്കും. പൈലറ്റുമാർക്ക് കറുത്ത നിറത്തിലുള്ള സ്യൂട്ടുകളാണ് ഒരുക്കിയത്.

വനിതാ കാബിൻ ക്രൂ അംഗങ്ങളുടെ യൂണിഫോമിൽ ഝരോഖ പാറ്റേണുകളുള്ള റെഡി-ടു-വെയർ ഓംബ്രെ സാരിയും ബ്ലൗസും ബ്ലേസറും ഉൾപ്പെടുന്നു. ജീവനക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ റെഡി-ടു-വെയർ സാരികൾ പാന്റിനൊപ്പവും ധരിക്കാം. പുരുഷൻമാരുടെ സ്യൂട്ടുകളിൽ ഗോൾഡൻ ബട്ടൻ നൽകിയിട്ടുണ്ട്. വസ്ത്രത്തിൽ എയർ ഇന്ത്യയുടെ പുതിയ ലോഗോയായ വിസ്തയും ചേർത്തിട്ടുണ്ട്. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 ന്റെ സർവീസ് ആരംഭിക്കുന്നതോടെയാണ് പുതിയ യൂണിഫോമിലേക്കുള്ള മാറ്റം നടപ്പിലാകുക

Related Articles

Latest Articles