Tuesday, October 6, 2026

ഇസ്രയേലിന്റെ ചരിത്രം ഇതാണ് ! ശ്രീജിത്ത് പണിക്കർ പറയുന്നത് കേൾക്കൂ…

ഇസ്രായേൽ – ഹമാസ് സംഘർഷം തുടങ്ങിയിട്ട് ഇന്ന് കൃത്യം ഒരു മാസം പിന്നിടുകയാണ്. യുദ്ധം തുടങ്ങിയത് ഹമാസ് ആണെങ്കിലും ഇസ്രയേലിന്റെ അപ്രതീക്ഷിത തിരിച്ചടിയിൽ പലസ്തീൻ നാമാവശേഷമാകുന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. അതേസമയം, ഇസ്രായേൽ – ഹമാസ് സംഘർഷത്തിന്റെ ആദ്യ നാളുകൾ മുതൽ തന്നെ ഇന്ത്യ ഇസ്രായേലിനു തന്നെയാണ് പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ കേരളത്തിലെ പ്രതിപക്ഷ പാർട്ടികളടക്കം ഇപ്പോഴും ഹമാസിനെ പോരാളികളായിട്ടാണ് വിശേഷിപ്പിക്കുന്നത്. മാത്രവുമല്ല, ഇസ്രയേലിനെ ഇന്ത്യ ഒരു രാജ്യമായി പോലും കണക്കാക്കിയിരുന്നില്ല എന്നൊക്കെയാണ് എം സ്വരാജ് പറയുന്നത്.

കണ്ടല്ലോ…സഖാവിന്റെ കണ്ടുപിടുത്തം. എന്നാൽ നമുക്ക് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ പറയുന്നത് ശ്രദ്ധിക്കാം.

ഇതാണ് സത്യാവസ്ഥ. ഇപ്പോഴും ചെയ്യാറുള്ളത് പോലെ യാഥാർഥ്യം മറച്ചുവച്ച് കള്ളപ്രചാരണങ്ങൾ നടത്തുന്ന ഇടത് സഖാവിന്റെ പൊയ്മുഖം തന്നെയാണ് ഇവിടെ അഴിഞ്ഞു വീണിരിക്കുന്നത്. കൂടാതെ, പണ്ട് പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ യുദ്ധം നടന്നപ്പോൾ ഇസ്രായേൽ പിന്തുണച്ചത് ഇന്ത്യയെ ആയിരുന്നു. കൂടാതെ ഇസ്രായേൽ യുദ്ധത്തിന് ഇന്ത്യയെ സഹായിക്കുകയും ചെയ്തു. അതുകൊണ്ടും ന്യായം ഇസ്രയേലിന്റെ പക്ഷത്തായതുകൊണ്ടുമാണ് ഇന്ത്യ ഇസ്രയേലിനെ പിന്തുണയ്ക്കുന്നത്. എന്നാൽ വോട്ട് ബാങ്ക് മാത്രം മുന്നിൽ കാണുന്ന പ്രതിപക്ഷപാർട്ടികൾ ഇന്ത്യ പിന്തുണയ്ക്കുന്നവരെ പിന്തുണയ്ക്കില്ല. കാരണം, അവർക്ക് ഇന്ത്യയെ ആര് സഹായിച്ചു എന്നൊന്നും അറിയേണ്ട കാര്യമില്ല, തങ്ങൾക്ക് വോട്ട് വേണം ആ ഒരു ചിന്ത മാത്രമാണ് പ്രതിപക്ഷ പാർട്ടികൾക്കുള്ളത്. അതുകൊണ്ട് തന്നെയാണ് അവർ ഹമാസിനെ പിന്തുണയ്ക്കുന്നതും.

Related Articles

Latest Articles