Saturday, May 18, 2024
spot_img

രാഹുലിന്റെ ഭാരത് ന്യായ് യാത്രയിൽ പ്രിയങ്ക പങ്കെടുക്കാത്തതിന്റെ കാരണം ഇത്.വെളിപ്പെടുത്തലുമായി അമിത് മാളവ്യ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ഉത്തർപ്രദേശിൽ പ്രവേശിച്ചതിന് പിന്നാലെ പുറത്ത് വരുന്നത് ഗാന്ധി കുടുംബത്തിലെ തന്നെ ഭിന്നതയാണ് . കോൺഗ്രസ്സ് പാർട്ടിക്കുള്ളിലെ ഭിന്നത എല്ലാവർക്കും അറിയാവുന്നതാണ് എന്നാൽ ഭാരത് ന്യായ് യാത്രയിൽ സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വിട്ടുനിൽക്കുന്നതിൽ എന്തോ ഒരു പന്തികേട് ഇല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ ഇല്ല എന്ന് പറയാൻ കഴിയില്ല .

കോൺഗ്രസ് പാർട്ടിയുടെ ഉടമസ്ഥാവകാശം ആർക്കെന്ന തർക്കമാണ് പ്രിയങ്ക ഗാന്ധി ന്യായ് യാത്രയിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ പ്രധാന കാരണം എന്നാണ് ഉയരുന്നത് . ഉത്തർപ്രദേശിൽ പ്രവേശിച്ച ഭാരത് ന്യായ് യാത്രയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പ്രിയങ്ക ആശുപത്രിയിൽ ചികിത്സ തേടുകയാണ്. ആരോഗ്യം പൂർവസ്ഥിതിയിലായാൽ യാത്രയിൽ പങ്കെടുക്കുമെന്നും പ്രിയങ്ക അറിയിച്ചിരുന്നു. ഭാരത് ന്യായ് യാത്രയ്ക്കുള്ള ക്രമീകരണങ്ങൾക്കായി കഠിനാധ്വാനം ചെയ്ത യുപിയിലെ എന്റെ സഹപ്രവർത്തകർക്കും എന്റെ പ്രിയ സഹോദരനും ഇന്ന് ചന്ദൗലിയിൽ എത്തുമ്പോൾ എല്ലാവിധ വിജയങ്ങളും നേരുന്നു എന്നാണ് പ്രിയങ്ക അറിയിച്ചത്.

എന്നാൽ രാഹുലുമായുള്ള തർക്കത്തെ തുടർന്നാണ് പ്രിയങ്ക യാത്രയിൽ പങ്കെടുക്കാത്തതെന്ന് എന്ന ആരോപണമാണ് ഉയരുന്നത് . കോൺഗ്രസ് പാർട്ടിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടി സഹോദരനും സഹോദരിയും തമ്മിലുള്ള പൊരുത്തപ്പെടാനാകാത്ത വിള്ളൽ ഇപ്പോൾ എല്ലാവർക്കും അറിയാമെന്ന് അമിത് മാളവ്യ ഇ വിഷയത്തിൽ പ്രതികരിച്ചത് .

‘എല്ലാവരും അവരവരുടെ ആരോഗ്യം ശ്രദ്ധിക്കണം. ഭാരത് യാത്ര 2.0 ആരംഭിച്ചിരിക്കുകയാണ്. പ്രിയങ്ക വാദ്രയെ യാത്രയിൽ കാണാനില്ല. രാഹുലും സംഘവും യുപിയിൽ എത്തിയിരിക്കുകയാണ്. പ്രിയങ്കയെ അവിടെ എവിടെയും കാണാൻ പോലുമില്ല. പാർട്ടിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുള്ള തകർക്കം എല്ലാവർക്കും അറിയുന്നതാണ്’- അമിത് മാളവ്യ പറഞ്ഞു.ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി രാഹുൽ ഗാന്ധി ജനുവരി 14ന് മണിപ്പൂരിൽ നിന്ന് മുംബയിലേക്ക് ആരംഭിച്ചതാണ് ഭാരത് ന്യായ് യാത്ര. ഇംഫാലിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്.

വെള്ളിയാഴ്ചയാണ് യാത്ര ഉത്തർപ്രദേശിൽ പ്രവേശിച്ചത്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം.14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ 6,200 കിലോമീറ്ററാണ് യാത്ര പിന്നിടുന്നത്. സമാപനം മാർച്ച് 20ന് മുംബയിൽ വച്ച് നടക്കും. രണ്ടാം യാത്ര കൂടുതലും പ്രത്യേക ബസിലാണ്. ചിലയിടങ്ങളിൽ മാത്രമാണ് പദയാത്ര. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്.സാധാരണ ഒരു യാത്ര നടത്തുമ്പോൾ പാർട്ടി ശക്തിപ്പെടുകയാണ് ചെയുക എന്നാൽ ഒരു പാർട്ടി ഇല്ലാതാകുന്ന ഒരു യാത്ര ഇത് ആദ്യമാകും

Related Articles

Latest Articles