Monday, May 6, 2024
spot_img

എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ലിപ്സ്റ്റിക് ഉപയോഗിച്ചാല്‍ സംഭവിക്കുന്നത് ഇത്…..

നാം എന്ത് സാധനം വാങ്ങിയാലും അതിന് ഒരു കാലാവധി ഉണ്ടാകും.എന്നാൽ അത് അധികമാരും ശ്രദ്ധിക്കില്ല. ഭക്ഷ്യവസ്തുക്കളോ മേക്കപ്പ് സാധനങ്ങളോ എന്തുമായിക്കോട്ടെ. അവയ്‌ക്കെല്ലാം ഒരു എക്‌സ്പയറി ഡേറ്റ് ഉണ്ട്. അത് ശ്രദ്ധിക്കാതെ ഉപയോഗിച്ചാല്‍ പല പ്രശ്‌നങ്ങളുമുണ്ടാകും. ഡേറ്റ് കഴിഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതും ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. ലിപ്സ്റ്റിക്ക് ഉപയോഗിക്കാന്‍ എടുക്കുമ്പോള്‍ അതിന്റെ എക്‌സ്പയറി ഡേറ്റ് നിര്‍ബന്ധമായും നോക്കണം.

കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. ഒപ്പം ബാക്ടീരിയ ഉണ്ടാകാനും ഇടയാക്കും.

കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്കുകളില്‍ പ്രകോപിപ്പിക്കുന്ന ഘടകങ്ങളും ബാക്ടീരിയയും ഉണ്ടാകാം. ഇത് ചുണ്ടില്‍ ചൊറിച്ചില്‍ ഉണ്ടാക്കാം.

ലിപ്സ്റ്റിക്കില്‍ ലാനോലിന്‍ അടങ്ങിയിട്ടുണ്ട്, ഇതിന് സങ്കീര്‍ണ്ണമായ ഘടനയുണ്ട്. മാത്രമല്ല വരള്‍ച്ച, ചൊറിച്ചില്‍, വേദന എന്നിവ പോലുള്ള അലര്‍ജിയ്ക്കും കാരണമാകും.

ലിപ്സ്റ്റിക്കില്‍ ലാനോലിന്‍ എന്നൊരു വസ്തു അടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞല്ലോ, ഇത് അലര്‍ജിക്കും ചുണ്ടുവരള്‍ച്ചയ്ക്കും വേദനയ്ക്കും ഇടയാക്കും.

അതുപോലെ ലിപ്സ്റ്റിക്കില്‍ ഉയര്‍ന്ന അളവില്‍ ലെഡും കാഡ്മിയവും അടങ്ങിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ ലിപ്‌സ്റ്റിക് ഉപയോഗിക്കുന്നത് ലെഡ് പോയിസണിങ്ങിന് ഇടയാക്കുന്നു.

ലിപ്സ്റ്റിക്കുകളിലെ ബിഎച്ച്‌എ ഉള്‍പ്പെടെയുള്ള പ്രിസര്‍വേറ്റീവുകളും ഹാനികരമായ വസ്തുക്കളും കാന്‍സറിന് കാരണമാകുമെന്നും വി​ദ​ഗ്ധര്‍ പറയുന്നു.

കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്ക് പുരട്ടുമ്പോള്‍ അത് ബ്രെസ്റ്റ് ട്യൂമറിന് കാരണമാകും.

Related Articles

Latest Articles