Sunday, May 19, 2024
spot_img

ഇക്കൊല്ലത്തെ ഗുരുപൂർണിമ അതിവിശേഷം; അനുഷ്ഠിക്കേണ്ടത് ഇങ്ങനെ….

ഈ വർഷത്തെ ഗുരുപൂർണിമ ജൂലൈ 23നാണ് അതായത് നാളെ. അന്ന് തന്നെയാണ് ശകവർഷത്തിലെ ശ്രവണമാസ ആരംഭിക്കുന്നതും. മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ നമ്മൾ പഠിച്ചിരിക്കുന്നത്. മാതാവും പിതാവും കഴിഞ്ഞാൽ സ്ഥാനം ഗുരുവിനാണ്.ഈ സവിശേഷ ദിനത്തിൽ വേദവ്യാസനെ ഭജിക്കുന്നത് സവിശേഷ ഫലദായകമാണ്. കൂടാതെ അറിവുപകർന്ന് തരുന്ന ഗുരുക്കന്മാരുടെ അനുഗ്രഹം തേടാൻ ഉത്തമ ദിനവും ആണ്. രാവിലെ കുളിച്ച്‌ നിലവിളക്ക് കൊളുത്തി വേദവ്യാസ മന്ത്രമായ ‘വ്യംവേദവ്യാസായ നമഃ ‘ നൂറ്റിയെട്ട് തവണ ജപിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകുന്നതാണ്.

മാത്രമല്ല മഹാദേവനെ ദക്ഷിണാമൂർത്തീ ഭാവത്തിലും ഭജിക്കാവുന്നതാണ് . ആദിഗുരുവായ ദക്ഷിണാമൂർത്തിയെ സ്തുതിക്കുന്ന മന്ത്രം ഈ ദിനത്തിൽ ഭക്തിയോടെ ജപിക്കുന്നത് അഭീഷ്ട ഫലദായകമാണ് കൈവരുന്നത്. ഭഗവാൻ ശ്രീപരമേശ്വരന്റെ ജ്ഞാനരൂപഭാവമാണ് ദക്ഷിണാമൂര്‍ത്തി.

അറിവുകൾ എല്ലാം ഗ്രഹിച്ചിട്ടും പൂർണത നേടിയില്ല എന്നു വ്യസനിക്കുന്ന ഋഷിമാർക്കു മുന്നിൽ യുവഭാവത്തിൽ ഭഗവാൻ ശിവൻ അവതരിക്കുകയും ചിന്മുദ്രയോടുകൂടി ആൽവൃക്ഷച്ചുവട്ടിലിരുന്നു മൗനത്തിലൂടെ ശിഷ്യരുടെ സംശയങ്ങളെല്ലാം ദുരീകരിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. ഭഗവാന്റെ ചിന്മുദ്ര ബ്രഹ്മജ്ഞാനത്തെ സൂചിപ്പിക്കുന്നു. സതീവിയോഗത്താൽ തപസ്സനുഷ്ഠിച്ച ശിവഭഗവാന്റെ മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി എന്നും വിശ്വാസമുണ്ട്.

ഭക്തർക്കെല്ലാം സർവജ്ഞാനം ചൊരിയുന്ന ദക്ഷിണാമൂർത്തിയെ സങ്കല്പിച്ചുകൊണ്ടുള്ള ഗുരുപൂജ അത്യുത്തമമാണ് എന്നാണ് പറയുന്നത്. ബ്രാഹ്മമുഹൂർത്തത്തിൽ ഭഗവാന്റെ മൂലമന്ത്രം ‘ഓം ദം ദക്ഷിണാമൂർത്തയേ നമഃ’ 108 തവണ ജപിക്കുന്നത് ഓർമശക്തി നിലനിർത്തുന്നതാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles