Monday, April 29, 2024
spot_img

നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ എഴുത്തിന് പരമോന്നത ബഹുമതി !ഇക്കൊല്ലത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക്

2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക്. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായാണ് അദ്ദേഹത്തിന്റെ രചനകളെ ലോകം വിലയിരുത്തുന്നത്.

നോവല്‍, ചെറുകഥ, കവിത, നാടകം, ലേഖനം, ബാലസാഹിത്യം, സിനിമ എന്നിങ്ങനെ എഴുത്തിന്റെ സമസ്ത മേഖലകളിലും ഫൊസേ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 1989 മുതലുള്ള എഴുത്തുജീവിതത്തില്‍ രചിക്കപ്പെട്ട മുപ്പത് പുസ്തകങ്ങള്‍ നാല്‍പ്പതിലേറെ ഭാഷകളിലേക്ക് മൊഴി മാറ്റപ്പെട്ടിട്ടുണ്ട്. 1959-ല്‍ നോര്‍വേയുടെ പടിഞ്ഞാറന്‍ തീരത്താണ് അദ്ദേഹം ജനിച്ചത്. 1983-ല്‍ പുറത്തിറങ്ങിയ ചുവപ്പ്, കറുപ്പ് (Red, Black) എന്ന നോവലിലൂടെയാണ് അദ്ദേഹം ഫിക്ഷന്‍ ലോകത്തേക്കു ചുവടുകള്‍ വെച്ചത്. സെപ്‌റ്റോളജി (Septology) എന്ന പേരില്‍ പുറത്തുവന്ന നോവല്‍ ത്രയം അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. Scenes From Childhood എന്ന കഥാസമാഹാരവും Melancholy എന്ന നോവലും അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

Related Articles

Latest Articles