മുംബൈ: എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനായി കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസിനെ തിരഞ്ഞെടുത്തു. ശരദ് പവാറിന്റെ അദ്ധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തോമസ് കെ.തോമസിനെ സംസ്ഥാന അദ്ധ്യക്ഷനാക്കണമെന്ന ആവശ്യത്തെ മന്ത്രി എ.കെ. ശശീന്ദ്രൻ പിന്താങ്ങി. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച പി.സി.ചാക്കോ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി തുടരും.
എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരില്‍നിന്നുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.സി. ചാക്കോ രാജിവെച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അദ്ദേഹം രാജിവെച്ചത്.
മന്ത്രിസ്ഥാനത്തുനിന്ന് ശശീന്ദ്രനെ മാറ്റി പകരം സ്ഥാനം തോമസ് കെ. തോമസിനെ ചാക്കോയുടെ നീക്കങ്ങളാണ് അദ്ദേഹത്തിനുതന്നെ തിരിച്ചടിയായത്. മന്ത്രിമാറ്റത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നിലപാടെടുത്തതോടെ ചാക്കോയ്ക്ക് പാര്‍ട്ടിയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതായി. ഒടുവില്‍ നിലനില്‍പ്പിനായി തോമസ് കെ. തോമസും ശശീന്ദ്രന്‍ വിഭാഗത്തിനൊപ്പം ചേര്‍ന്നതോടെ ചാക്കോയുടെ ശക്തി ചോരുകയായിരുന്നു

