ബാലസോര്‍ : 288 പേരുടെ ജീവന് പൊലിയാൻ ഇടയാക്കിയ ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്നും കര്‍ശനമായി ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അപകട സ്ഥലത്തും ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
“വളരെ വേദനാജനകമായ സംഭവമാണ്. ഇത് ഗുരുതരമായ സംഭവമാണ്, എല്ലാ കോണില്‍ നിന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ കര്‍ശനമായി ശിക്ഷിക്കും. ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. പരിക്കേറ്റവരെ ഞാന്‍ സന്ദര്‍ശിച്ചു. നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെങ്കിലും സര്‍ക്കാര്‍ അവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങളുടെ പക്കലുള്ള എല്ലാ വിഭവങ്ങളും ഉപയോഗിച്ച് ജനങ്ങളെ സഹായിക്കാന്‍ ശ്രമിച്ച ഒഡീഷ സര്‍ക്കാരിനും എല്ലാ ഉദ്യോഗസ്ഥര്‍ക്കും മറ്റു രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു. ഈ വേദന പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല, പക്ഷേ ഈ ദുഖകരമായ സമയത്തില്‍ നിന്ന് എത്രയും വേഗം കരകയറാന്‍ ദൈവം നമുക്കെല്ലാവര്‍ക്കും ശക്തി നല്കട്ടെ” – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു
PM @narendramodi expressed grief over the rail accident and assured all kind of support for the victims and also said that strict action will be taken against those responsible for the accident.#TrainAccident#BalasoreTrainAccident pic.twitter.com/thnokIyLQx
— DD News (@DDNewslive) June 3, 2023

