Sunday, May 19, 2024
spot_img

ഹിന്ദു ഭക്തിഗാനം പാടാൻ വിലക്ക് ഏർപ്പെടുത്തുകയും വീടിന് മുന്നിൽ ആടിനെ അറുക്കുകയും ഉച്ചഭാഷിണി സ്ഥാപിക്കുകയും ചെയ്ത മതമൗലികവാദികൾക്കെതിരെ നിലപാടെടുത്തതിന് ഭീഷണി; സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട കുടുംബത്തിന് ഒടുവിൽ നീതി

മുംബൈ: ഗ്രാമത്തിലെ മതമൗലികവാദികൾക്കെതിരെ നിലപാടെടുത്തതിന് ക്രൂരത അനുഭവിച്ച പെൺകുട്ടിയ്‌ക്കും കുടുംബത്തിനും നീതി ലഭിച്ചു. മുംബൈയിലെ ഭെണ്ടി ബസാറിലാണ് സംഭവം. ഗുണ്ടകൾക്കെതിരെ ശബ്ദമുയർത്തിയതിന് കോൺഗ്രസ് എംഎൽഎയായ അമിൻ പട്ടേലിന്റെ ഒത്താശയോടെ കുടുംബത്തെ സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കി വീട് സീൽ ചെയ്തിരുന്നു.

സരിക ജോഗാഡിയ എന്ന പെൺകുട്ടിയ്‌ക്കും കുടുംബത്തിനുമാണ് ദുരനുഭവം. കുടുംബത്തെ ദ്രോഹിക്കാനായി മതമൗലികവാദികൾ ആടുകളെ വീടിന് മുന്നിലിട്ട് അറുക്കുമായിരുന്നു. ഉച്ചഭാഷിണി വീടിന് സമീപത്ത് തന്നെ സ്ഥാപിച്ച് നിരന്തരം ബുദ്ധിമുട്ടിച്ചു. ഹിന്ദു ഭക്തിഗാനങ്ങൾ പാടുന്നതിൽ നിന്ന് വിലക്കിയെന്ന് പെൺകുട്ടി ആരോപിച്ചു. തുടർന്ന് പരാതിപ്പെട്ടതോടെ പ്രദേശിക എംഎൽഎ ഇടപെട്ട് കേസ് ഒത്തു തീർപ്പാക്കിയെന്നും പരാതിയിൽ പറയുന്നു.

പിന്നാലെ ഗുണ്ടകൾ ചേർന്ന് വീട്ടിൽ നിന്ന് പുറത്താക്കി. തുടർന്ന് പെൺകുട്ടിയും കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തി. ഹിന്ദുസംഘടനകൾ പിന്തുണച്ചതോടെ മറ്റ് വഴികളില്ലാതെ മതമൗലികവാദികൾ പിൻവാങ്ങി.

Related Articles

Latest Articles