Sunday, December 21, 2025

തിരുപ്പതിയിലെ ക്ലിനിക്കിൽ തീപിടിത്തം ; ഡോക്ടറും , 2 കുട്ടികളും മരിച്ചു ; ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് പ്രാഥമിക നിഗമനം

ആന്ധ്രാപ്രദേശ് : തിരുപ്പതിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു ഡോക്ടറും രണ്ട് കുട്ടികളും മരിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

ഇന്ന് പുലർച്ചെ മൂന്നിനും നാലിനും ഇടയ്ക്ക് ഡോക്ടറുടെ വീടിന്റെ ഒന്നാം നിലയിൽ തീപിടിത്തമുണ്ടായതായി റെനിഗുണ്ട പൊലീസ് ഇൻസ്പെക്ടർ ആരോഹൻ റാവു പറഞ്ഞു. തിരുപ്പതിയിലെ റെനിഗുണ്ട മേഖലയിലാണ് സംഭവം.

താഴത്തെ നിലയിൽ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കായി പ്രവർത്തിക്കുകയും കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലായി ഡോക്ടറുടെ കുടുംബം താമസിക്കുകയും ചെയ്തു.

അഗ്നിശമനസേനയെ വിവരമറിയിച്ചതായും രക്ഷാപ്രവർത്തനത്തിനിടെ ഡോക്ടറുടെ ഭാര്യയേയും അമ്മയേയും രക്ഷിച്ചതായും റാവു പറഞ്ഞു.

പൊള്ളലേറ്റതിനെ തുടർന്ന് ഡോക്ടർ രവിശങ്കർ മരണത്തിന് കീഴടങ്ങുകയും അദ്ദേഹത്തിന്റെ രണ്ട് കുട്ടികൾ – 12 വയസ്സുള്ള ആൺകുട്ടിയും 7 വയസ്സുള്ള ഒരു പെൺകുട്ടിയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേസെടുത്ത് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

Related Articles

Latest Articles