Sunday, October 18, 2026

അംബാല സെൻട്രൽ ജയിലിനുള്ളിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം; മൂന്ന് തടവുകാർക്ക് പരിക്ക്

 

അംബാല: ജയിലിനുള്ളിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം. അംബാല സെൻട്രൽ ജയിലിലാണ് അപകടമുണ്ടായത്. മൂന്ന് തടവുകാർക്ക് അപകടത്തിൽ പൊള്ളലേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി തടവുകാർ ഭക്ഷണം പാകം ചെയ്യുന്നതിനിടെയായിരുന്നു പ്രഷർ കുക്കർ പൊട്ടിത്തെറിച്ചത്.

അതേസമയം ഗുരുതരമായി പൊള്ളലേറ്റ രണ്ട് തടവുകാരെ ചണ്ഡിഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിശ്ചിത സമയം കഴിഞ്ഞിട്ടും കുക്കറിൽ നിന്ന് പ്രഷർ വരാത്തതിനെ തുടർന്ന് തുറന്നുനോക്കിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് ജയിൽ അധികൃതർ അറിയിച്ചു. കുക്കർ പൊട്ടിത്തെറിച്ച് തിളച്ച ഭക്ഷണം തടവുകാരുടെ മേൽ വീണാണ് ഇവർക്ക് പൊള്ളലേറ്റത്. എന്നാൽ ജയിലിലെ മറ്റ് തടവുകാർ സുരക്ഷിതരാണ്.

Related Articles

Latest Articles