Monday, September 21, 2026

ഗോവയിൽ വാഹനാപകടം: മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറഞ്ഞ്

വാസ്കോ: ഗോവയിൽ കാർ (Car) അപകടത്തിൽപെട്ട്​ മലയാളികളായ മൂന്നുപേർക്ക്​ ദാരുണാന്ത്യം. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻദാസ്(24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു(27), വിഷ്ണുവിന്റെ സഹോദരൻ കണ്ണൻ(24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്.

കാറിലുണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേർ മലയാളികളായ വിനോദസഞ്ചാരികളായിരുന്നു. രണ്ട് പേർ വാസ്‌കോയിൽ ജോലി ചെയ്യുന്നവരായിരുന്നു. പരിക്കേറ്റ രണ്ട് പേരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇവരെ ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles