Thursday, May 9, 2024
spot_img

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്; നിരക്കുകൾ ഏകീകരിക്കുന്നതു സംബന്ധിച്ച് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധ്യത

ദില്ലി: ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് (GST Council meeting). പൊതു ബജറ്റിന് മുന്നോടിയായാണ് രാവിലെ 11 മണിക്ക് യോഗം ചേരുന്നത്. യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷത വഹിക്കും. ജിഎസ്ടി നിരക്കുകൾ ഏകീകരിക്കുന്നതു സംബന്ധിച്ച് മന്ത്രിതല സമിതിയുടെ റിപ്പോർട്ട് ചർച്ചചെയ്യും.

നിലവിലുള്ള 4 സ്ലാബുകൾക്കു പകരം 3 സ്ലാബുകൾ കൊണ്ടുവരണമെന്നും 12%, 18% എന്നീ സ്ലാബുകൾ ഏകീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. വസ്ത്രങ്ങളുടെയും ചെരുപ്പിന്റെയും ചരക്ക് സേവനനികുതി കൂട്ടുന്നത് യോഗത്തിൽ ചർച്ചാവിഷയമാകും. ജനുവരി ഒന്ന് മുതൽ വസ്ത്രങ്ങളുടെ ചരക്ക് സേവനനികുതി 12 ശതമാനമാക്കാനാണ് കേന്ദ്രതീരുമാനം. അതേസമയം സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

ദില്ലി വിജ്ഞാൻ ഭവനിലാണ് മന്ത്രിമാരുമായുള്ള യോഗം നടന്നത് . കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. സംസ്ഥാനങ്ങളുടെ വിവിധ ആവശ്യങ്ങളും, കേന്ദ്രത്തിൽ നിന്നും കടം വാങ്ങുന്നതിന്റെ പരിധി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചയായിരുന്നു.

Related Articles

Latest Articles