Monday, October 19, 2026

തൃപ്പൂണിത്തുറ പോക്സോ കേസ് രണ്ട് അദ്ധ്യാപികമാർ അടക്കം മൂന്നുപേർ കൂടി പിടിയിൽ, പീഡനവിവരം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ മറച്ചുവച്ച പ്രഥമാദ്ധ്യാപികയും പ്രതി!

തൃപ്പുണിത്തുറ: പ്ലസ് വൺ വിദ്യാർഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. സ്‌കൂൾ പ്രിൻസിപ്പാൾ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥിനിയെ അദ്ധ്യാപകനായ കിരൺ ലൈംഗികമായി ആക്രമിച്ചെന്ന് മനസ്സിലായിട്ടും വിവരം മറച്ചുവെച്ചതിനാണ് അറസ്റ്റ്.കിരണിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയ വിദ്യാർഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.

കുട്ടി വിവരം സഹപാഠികളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കലോത്സവം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. ലൈംഗിക ചുവയോടെ സംസാരിച്ച അദ്ധ്യാപകൻ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ സ്‌കൂൾ അധികൃതർ വിവരമറിഞ്ഞെങ്കിലും ഒതുക്കി തീർക്കാൻ ശ്രമിച്ചു. എന്നാൽ വിദ്യാർഥികളിൽ പ്രതിഷേധം ശക്തമായതോടെയാണ് അദ്ധ്യാപകൻ ഒളിവിൽ പോയതും പോലീസ് പിടികൂടിയതും

Related Articles

Latest Articles