Saturday, May 25, 2024
spot_img

സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിൽ അമ്പരപ്പിക്കുന്ന വർദ്ധനവ്, എണ്ണം 31 ലക്ഷത്തോളമെന്ന് കണക്കുകൾ, എത്തും പിടിയുമില്ലാതെ സർക്കാർ

തിരുവനന്തപുരം:അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോൾ കേരളത്തിലേക്ക് കടന്ന് വരുന്നവരുടെ യാതൊരുവിധ കണക്കുകളോ വിവരങ്ങളോ ഒന്നും തന്നെ കേരള സർക്കാരിന്റെ കയ്യിൽ ഇല്ല.ക്ഷേമപദ്ധതികൾ ഉറപ്പാക്കാനും ക്രിമിനൽ പശ്ചാത്തലമുള്ളവരെ അകറ്റി നിർത്താനും വാർഡ് തലത്തിൽ വിവരശേഖരണം നടത്തണമെന്നാണ് നിർദ്ദേശം. തൊഴിലാളികളുടെ എണ്ണം മുപ്പത് ലക്ഷം പിന്നിട്ടെന്ന് പ്ലാനിംഗ് ബോർഡ് വിലയിരുത്തുമ്പോഴും സർക്കാർ കണക്കിൽ ഇത് 5ലക്ഷം പേർ മാത്രമാണ്. അതിഥി തൊഴിലാളി എന്ന പേരിട്ട് വിളിക്കുക അല്ലാതെ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തതയുള്ള ഒരു നയം ഇല്ല.സംസ്ഥാനത്ത് കുറഞ്ഞത് 31 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് പ്ലാനിംഗ് ബോർഡിന്‍റെ കണക്ക്.

എന്നാൽ സംസ്ഥാന സർക്കാരിന്‍റെ കൈവശം ഇത് സ്ഥിരീകരിക്കുന്ന ഒരു രേഖയുമില്ല ഇല്ല. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയായ ആവാസ് കാർഡ് നൽകിയിട്ടുള്ള തൊഴിലാളികളുടെ എണ്ണം മാത്രമാണ് ഇത് സംബന്ധിച്ച സർക്കാർ രേഖ.അത് പ്രകാരം 5,16,320 മാത്രമാണ് 14 ജില്ലകളിലായി തൊഴിലെടുക്കുന്നത്.ഈ കണക്കെടുപ്പും രണ്ട് മാസമായി സർക്കാർ നിർത്തി വെച്ചിരിക്കുകയാണ്. വിവരശേഖരണം നടത്തുന്ന സ്വകാര്യ ഏജൻസി കാലാവധി കഴിഞ്ഞതാണ് കാരണം. ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ ഔദ്യോഗിക രേഖയിൽ നിന്നും തൊഴിലുടമകളും ഇവരെ ഒഴിവാക്കുന്നു

Related Articles

Latest Articles