Sunday, October 4, 2026

അഗതിമന്ദിരത്തില്‍ ദുരൂഹമരണങ്ങള്‍ : അന്വേഷണത്തിന് ഉത്തരവ്

ചങ്ങനാശ്ശേരി : തൃക്കൊടിത്താനത്തെ പുതുജീവന്‍ അഗതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് മാനസികരോഗികള്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. തുടര്‍ച്ചയായി മരുന്ന് ഉപയോഗം കൊണ്ടുള്ള അണുബാധയാകാം മരണങ്ങള്‍ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ശനിയാഴ്ച മരിച്ച അന്തേവാസിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉച്ചകഴിഞ്ഞും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആന്തരികാവയവങ്ങള്‍ വിദഗ്ദ പരിശോധനയ്ക്ക് അയക്കും. സംഭവുമായി ബന്ധപ്പെട്ട് ആദ്യം മരിച്ചത് എരുമേലി സ്വദേശിയായ യുവതിയാണ്. മരണകാരണം ന്യൂമോണിയയാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതിനുപിന്നാലെയായിരുന്നു ഇവിടെ രണ്ടു മരണം കൂടി നടന്നത്. അഗതിമന്ദിരം നടത്തിപ്പുകാരന്‍ റിട്ട. പോലീസുകാരനാണ്.. മാനസികരോഗികളെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്.

Related Articles

Latest Articles