Friday, May 17, 2024
spot_img

തൃശൂരിൽ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം; ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു

തൃശൂർ: ലോറിയിൽ നിന്നും ഇരുമ്പ് ഷീറ്റ് വീണ് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം. തൃശൂർ അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരണപ്പെട്ടത്. തൃശൂർ പുന്നയൂർക്കുളത്ത് അകലാട് സ്കൂളിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.

സ്കൂട്ടറിൽ പോകവേ ഇരുവരുടെയും ശരീരത്തിലേക്ക് ഇരുമ്പ് ഷീറ്റ് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചു. ഷീറ്റുമായി പോവുകയായിരുന്ന മലപ്പുറം രജിസ്ട്രേഷനുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. സംഭവത്തെത്തുടർന്ന് ലോറിയുടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സുരക്ഷിതമല്ലാതെ ഷീറ്റ് കൊണ്ടുപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലോറി ഡ്രൈവറെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല.

Related Articles

Latest Articles