Tuesday, September 22, 2026

ബസ് സ്‌കൂട്ടറിലിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു: പിതാവിന് പരിക്ക്

തൃശൂർ: ബസ് സ്‌കൂട്ടറിലിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു. വല്ലച്ചിറ സ്വദേശിനി ലയ (22) ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന പിതാവ് ഡേവിഡിനും പരിക്കേറ്റു. കരുവന്നൂര്‍ ചെറിയ പാലത്തിന് സമീപം ഇന്നു രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവം.

തൃശൂര്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന സ്‌കൂട്ടറില്‍ പുറകില്‍ വന്നിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. പിന്നാലെ നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ മറിഞ്ഞു. എന്നാൽ ലയ റോഡിലേയ്ക്കും ഡേവിഡ് കാനയ്ക്ക് മുകളിലേയ്ക്കുമാണ് വീണത്.

ഇതോടെ ലയയുടെ ശരീരത്തിലൂടെ ബസ് കയറിയെന്നു നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്നയുടനെ ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടി. ഉടനെ തന്നെ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ലയയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബികോം രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ലയ. ചേര്‍പ്പ് പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ബസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Related Articles

Latest Articles