Saturday, December 27, 2025

തൃശൂരില്‍ നിന്നും കാണാതായ വീട്ടമ്മയും കുട്ടികളും ബംഗ്ലാദേശ് അതിര്‍ത്തിയില്‍: കൂടെ ബംഗ്ലാദേശ് സ്വദേശി

തൃശൂര്‍: തൃശൂർ ചാവക്കാട് നിന്നും കാണാതായ വീട്ടമ്മയെയും മക്കളെയും ബംഗ്ലാദേശ് അതിർത്തിയായ അസമിലെ ഗ്രാമത്തിൽ നിന്നും കണ്ടെത്തി. അന്യസംസ്ഥാന തൊഴിലാളിയായ ജിയാറുൾ ഹഖ് എന്ന യുവാവിനൊപ്പമാണ് യുവതിയും കുട്ടികളും ഉണ്ടായിരുന്നത്.

വീട്ടമ്മയേയും മക്കളേയും കാണാതായതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതു മുതൽ പോലീസ് അവർ പോകാനിടയുള്ളതും സാധ്യതയുള്ളതുമായ എല്ലാ സ്ഥലത്തും അനേഷ്വണം നടത്തിയിരുന്നു. കാണാതായതായി പരാതി ലഭിച്ചതുമുതൽ ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫയതിനാൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഫലപ്രദമായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടമ്മയെയും കുട്ടികളെയും കാണാതായതു മുതൽ, ഇവരുടെ സമീപവാസികൂടിയായ ജിയാറുളിനെയും കാണാനില്ലെന്ന് മനസ്സിലാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് ഇയാളുടെ സുഹൃത്തുക്കളോടും മറ്റും അനേഷിച്ചു സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ സ്വദേശം മനസ്സിലാക്കുകയും, അന്വേഷണം നടത്തി അവരെ കണ്ടെത്തിയതും.

Related Articles

Latest Articles