Monday, June 17, 2024
spot_img

തൃശൂർ മുള്ളൂർക്കരയിൽവീണ്ടും കാട്ടാനയിറങ്ങി; പരിഭ്രാന്തിയിൽ നാട്ടുകാർ, വ്യാപകമായി കൃഷി നശിപ്പിച്ചു

തൃശൂർ: തൃശൂർ മുള്ളൂർക്കരയിൽ കാട്ടാനയിറങ്ങി. മുള്ളൂർക്കര ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന പ്രദേശവാസികളുടെ കൃഷി നശിപ്പിച്ചു.

ആറ്റൂർ നായാടിക്കോളനി , കാരക്കാട്, മേലെക്കുളം ഭാഗത്താണ് കാട്ടാനയിറങ്ങിയത്. ഇതോടെ പ്രദേശവാസികളെല്ലാം തന്നെ പരിഭ്രാന്തിയിലായി.

അതേസമയം, ദിവസങ്ങൾക്കുമുമ്പ് ചേലക്കരയിലും കാട്ടാനായിറങ്ങിയിരുന്നു. കാട്ടാന ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ പൊറുതിമുട്ടുകയാണ്. സർക്കാർ ഇതിന് നേരെ മുഖം തിരിക്കുകയാണെന്നാണ് ആരോപണം.

Related Articles

Latest Articles