Sunday, January 11, 2026

നാസിലിനോട് വിരോധമില്ല; പ്രതിസന്ധിയില്‍ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് തുഷാർ

ദുബായ്: തനിക്കെതിരെയുള്ള ചെക്ക് കേസ് തള്ളിപ്പോയതിന് പിന്നാലെ പ്രതികരണവുമായി ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. നീതിയും സത്യവും വിജയിച്ചെന്നും പ്രതിസന്ധിയില്‍ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും തുഷാർ പറഞ്ഞു. തനിക്കെതിരെയുള്ള സിവില്‍ കേസ് അജ്​മാന്‍ കോടതി തെളിവില്ലെന്ന് കണ്ട് തള്ളിയെന്നും യാത്രാ വിലക്ക് നീക്കിയെന്നും തുഷാര്‍ അറിയിച്ചു.

കേസ് നല്‍കിയ നാസില്‍ അബ്​ദുള്ളയോട് വിരോധമില്ലെന്നും .പാര്‍സ്‌പോര്‍ട്ട് കൈയില്‍ ലഭിച്ചാല്‍ ഓണത്തിന് നാട്ടിലെത്തുമെന്നും തുഷാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കേണ്ട രേഖകള്‍ക്ക് സമയമെടുത്തതിനാലാണ് കേസ് നീണ്ടത്. കേസില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി യുസഫലിക്കും നന്ദി പറയുന്നു. ചിലര്‍ കേസ് വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചെന്നും തുഷാര്‍ കൂട്ടിച്ചേർത്തു

Related Articles

Latest Articles