Thursday, May 2, 2024
spot_img

വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഫലം വൈകും: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തിലെ വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കാറാം മീണ അറിയിച്ചു. വോട്ടെണ്ണല്‍ കൃത്യം എട്ടു മണിക്ക് ആരംഭിക്കും. വിവി പാറ്റുകള്‍ എണ്ണിത്തീരാന്‍ നാലുമണിക്കൂറെങ്കിലും എടുക്കും. ഇത് അന്തിമ ഫല പ്രഖ്യാപനം വൈകുന്നതിന് കാരണമാകുമെന്നും ടിക്കാറാം മീണ പറഞ്ഞു.

സംസ്ഥാനത്ത് 29 കൗണ്ടിങ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഓരോ ലോക് സഭാ മണ്ഡലത്തിലെയും നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ഇതില്‍, താപാല്‍ വോട്ടുകള്‍ ലോക്സഭാമണ്ഡല അടിസ്ഥാനത്തിലാണ് ശേഖരിച്ചിട്ടുള്ളത്. ഇത് ഒരു നിയോജക മണ്ഡലം എന്ന അടിസ്ഥാനത്തില്‍ എണ്ണിത്തുടങ്ങും.

നിയമസഭാ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വോട്ടെണ്ണല്‍ 23 ന് എട്ടുമണിക്ക് ആരംഭിക്കും. ശേഷിക്കുന്ന ഒരു മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കൗണ്ടിങ് 8.30 നും തപാല്‍ വോട്ടിന്റെ കൗണ്ടിങ് 8നും ആരംഭിക്കും. മാത്രമല്ല ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നതിന് ഏതാണ്ട് നാലുമണിക്കൂര്‍ വരെയെടുക്കുമെന്നാണ് കരുതുന്നത്.

ഒപ്പം ഓരോ നിയമസഭാ അടിസ്ഥാനത്തിലുള്ള അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് വോട്ടുകളും എണ്ണും. അതുകൊണ്ടു തന്നെ, ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് രാത്രി എട്ടു മുതല്‍ പത്ത് മണിവരെ സമയമെടുക്കും.

നാളെ നടക്കുന്ന റീ പോളിങ്ങില്‍ മുഖപടം അണിഞ്ഞു വരുന്ന വോട്ടര്‍ന്മാരെ പരിശോധിക്കുന്നതിനായി ഓരോ പ്രിസൈഡിങ് ഓഫീസര്‍ന്മാര്‍ക്കു കീഴിലും ഒരു വനിത സഹായി ഉണ്ടായിരിക്കണം എന്നതും നിര്‍ബന്ധമാണ്. ഇത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിയമമാണ്. ഇത് പാലിക്കണമെന്ന് ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Related Articles

Latest Articles