Saturday, May 18, 2024
spot_img

ലോക പൈതൃക നഗരം പിടിച്ചടക്കി ഭീകരർ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

അദിസ് അബാബ: എത്യോപ്യയിൽ ലോക പൈതൃക നഗരം പിടിച്ചടക്കി ഭീകരർ. യുനസ്‌കോയുടെ പട്ടികയിലുള്ള ലാലിബേലയാണ് ഭീകരർ കൈവശപ്പെടുത്തിയത്. ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് എന്ന ഭീകരസംഘടനയാണ് എത്യോപ്യയിൽ ഭരണകൂടത്തിനെതിരെ പോരാടുന്നത്. കഴിഞ്ഞ നവംബറിലാണ് എത്യോപ്യയിൽ ടിഗ്രേ വിഭാഗം പോരാട്ടം ആരംഭിച്ചത്. വിവിധ പ്രവിശ്യകളിലെ സൈനിക ക്യാമ്പുകൾ ആക്രമിച്ച് വൻതോതിൽ ആയുധങ്ങൾ ഭീകരർ കൈക്കലാക്കിയെന്നും എത്യോപ്യൻ ഭരണകൂടം ആരോപിച്ചു. അയൽരാജ്യമായ എറിത്രിയ, അദിസ് അബാബയിലേക്ക് സൈന്യത്തെ അയക്കാൻ തയ്യാറായിട്ടുണ്ട്.

അതേസമയം ആഫ്രിക്കൻ രാജ്യങ്ങളിലെ ഭീകരരുടെ കയ്യേറ്റം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പൈതൃക നഗരത്തിലേക്ക് ഭീകരർ എത്തുമ്പോൾ ഒരു സുരക്ഷാ ഉദ്യോഗസ്ഥർപോലും ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഈ സംഭവത്തിൽ ഇതുവരെയും എത്യോപ്യൻ ഭരണകൂടം പ്രതികരിച്ചിട്ടില്ല.

ശിലായുഗ കാലത്തെ നഗരമായാണ് ലാലീബേല അറിയപ്പെടുന്നത്. ഒറ്റക്കല്ലിൽ തീർത്ത ശിലായുഗകാലത്തെ പ്രസിദ്ധമായ സെന്റ് ജോർജ്ജ് പള്ളിയാണ് നഗരത്തിന്റെ പ്രത്യേകത. നിരവധി നിർമ്മിതികൾ ഉള്ള ഈ പ്രദേശം അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രവുമാണ്. 11 പള്ളികൾ നിർമ്മാണ പ്രത്യേകത കൊണ്ട് ശ്രദ്ധേയമാണ്. ഇതിനൊപ്പം മണ്ണുകൊണ്ട് പണിത ഗ്രാമീണ വീടുകളുള്ള പ്രദേശവും ലാലിബേലയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. വിശ്വാസത്തിന്റെ കരുത്ത് കല്ലിൽ കൊത്തിയെടുത്ത മനോഹര നിർമിതികളാണ് എത്യോപ്യയിലെ ലാലിബേല ആരാധനാലയങ്ങൾ എന്നാണറിയപ്പെടുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles