Tuesday, December 30, 2025

കള്ളവോട്ട് താന്‍ ഒറ്റയ്ക്ക് കണ്ടെത്തിയതല്ല; സിപിഎമ്മിന് മറുപടിയുമായി ടിക്കാറാം മീണ

തിരുവനന്തപുരം: കള്ള വോട്ട് വിവാദത്തില്‍ സിപിഎം ആരോപണത്തിന് മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തിരഞ്ഞെടുപ്പ് ഓഫീസര്‍ രാഷ്ട്രീയ പ്രചാരണത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്ന സിപിഎം ആരോപണത്തിനാണ് ടിക്കാറാം മീണ മറുപടി നല്‍കിയത്.

കള്ളവോട്ട് നടന്നെന്ന കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് വസ്തുതാപരമായി പഠിച്ചാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.അല്ലാതെ കള്ളവോട്ട് താന്‍ ഒറ്റയ്ക്കല്ല കണ്ടെത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു.പക്ഷപാതമില്ലാതെയാണ് താന്‍ എന്നും പ്രവര്‍ത്തിച്ചിട്ടുള്ളത്.തനിക്കെതിരായ രാഷ്ട്രീയ പരാമര്‍ശം വേദനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളവോട്ട് ചെയ്തതിലൂടെ പഞ്ചായത്തംഗം ചെയ്തത് ഗുരുതര കുറ്റകൃത്യമാണ്. അതിനെതിരെ നടപടിയുമാവശ്യമാണ്. ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും പന്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കോര്‍ട്ടിലാണെന്നും മീണ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles