മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻമാരിലൊരാളായ തിലകന്റെ ഓർമകൾക്ക് ഇന്ന് എട്ട് വയസ്. അഭിനയകല ആത്മാവിൽ കൊണ്ടുനടന്ന തിലകൻ അർപ്പണബോധവും ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ലോകനിലവാരത്തിലേക്കുയർന്ന നടനാണ്. അഭിനയ മികവിൽ ലോകനിലവാരത്തിലുള്ള നടനായിരുന്നു തിലകൻ. കഥാപാത്രം ചെറുതോ വലുതോ ആകട്ടെ അവയെല്ലാം അനശ്വരമാക്കി മാറ്റുന്നതിന് ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
ഘനഗംഭീരമായ ശബ്ദം. അടിമുടി പൗരുഷം നിറഞ്ഞ ശരീരഭാഷ. പെരുവിരൽ മുതൽ ഉച്ചി വരെ അഭിനയത്തിലലിഞ്ഞുനിൽക്കുന്ന തിലകൻ ഒരു അസാധാരണ കാഴ്ചയാണ്. നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പിലെ അറപ്പുണ്ടാക്കുന്ന വില്ലൻ, സന്മനസുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം തുടങ്ങിയ ചിത്രങ്ങളിലെ കോമഡി കഥാപാത്രങ്ങൾ, കണ്ണെഴുതി പൊട്ടും തൊട്ടും സിനിമയിലെ സ്ത്രീലമ്പണൻ. അങ്ങനെ ബഹുമുഖമായ ഒട്ടനവധി കഥാപാത്രങ്ങൾ. ഒടുവിൽ അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടലിലും രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പിയിലും വ്യത്യസ്തമായ അഭിനയം അദ്ദേഹം കാഴ്ച വച്ചിരുന്നു. നടനവിസ്മയം മോഹന്‍ലാലിന്‍റെ അച്ഛനായുളള കഥാപാത്രങ്ങള്‍ വളരെയേറെ ജനശ്രദ്ധ നേടിയിരുന്നു.
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…