Sunday, November 1, 2026

തൃണമൂല്‍ എം പി നുസ്രത് ജഹാന്റെ കുഞ്ഞിന്റെ പിതാവ് ആരെന്ന വിവരം പരസ്യമായി; മകന്റെ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പുറത്ത്

കൊല്‍കത്ത: ബംഗാളി നടിയും തൃണമൂല്‍ എം പിയുമായ നുസ്രത് ജഹാന്റെ കുഞ്ഞിന്റെ പിതാവ് അരെന്ന വിവരം ഒടുവില്‍ പുറത്തായി. വിവാഹമോചനത്തിനു പിന്നാലെ കുഞ്ഞു ജനിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ പിതാവാരെന്ന സംശയം ഉയര്‍ന്നിരുന്നു. പക്ഷെ കുഞ്ഞ് പിറന്ന ശേഷവും പിതാവാര് എന്ന ചോദ്യത്തിന് നസ്രത് മറുപടി നൽകിയിരുന്നില്ല. എന്നാൽ, എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഇപ്പോൾ ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇപ്പോള്‍ കുഞ്ഞിന് യിഷാന്‍ എന്ന പേര് നല്‍കിയ ശേഷം കൊല്‍കത്ത മുനിസിപല്‍ കോര്‍പറേഷനിലെ രേഖകളില്‍ നിന്നുമാണ് പിതാവിന്റെ പേര് പുറത്തുവന്നത്. യിഷാന്‍ ജെ ദാസ് ഗുപ്ത എന്നാണ് കുഞ്ഞിന്റെ മുഴുവന്‍ പേര്. ബംഗാളി നടന്‍ യഷ് ദാസ് ഗുപ്തയുടെ പഴയ പേരാണ് ദേബാശിഷ് ദാസ് ഗുപ്ത. ഇതാണ് സർട്ടിഫിക്കറ്റിൽ നല്‍കിയിരിക്കുന്നത്. ഇവര്‍ തമ്മില്‍ ഏറെ നാളുകളായി ഡേറ്റിംഗില്‍ ആണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.

കൊല്‍കത്തയിലെ നിയോട്ടിയ ആശുപത്രിയില്‍ ആഗസ്റ്റ് 26ന് ആണ് നുസ്രത്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അതേസമയം കുറച്ചുകാലത്തെ ഡേറ്റിംഗിന് ശേഷം 2019 ജൂൺ 19 ന് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ നസ്രത്ത് ജഹാനും നിഖിൽ ജെയിനും തുർക്കിയിൽ വിവാഹിതരായി. എന്നിരുന്നാലും, 2021 -ന്റെ തുടക്കത്തിൽ, നിഖിലുമായുള്ള തന്റെ വിവാഹം ഇന്ത്യൻ നിയമപ്രകാരം സാധുവല്ലെന്ന് നസ്രത്ത് ഒരു പ്രസ്താവനയിൽ അവകാശപ്പെട്ടു

Related Articles

Latest Articles